തിരുവനന്തപുരം: ഭാര്യയുടെ ലിവ് ഇന്‍ പാര്‍ട്ട്ണറെ തടഞ്ഞുനിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. കഴിഞ്ഞ ദിവസം രാത്രിയോടെ മുക്കംപാലമൂട്ടില്‍ വച്ചായിരുന്നു നരുവാമൂട് സ്വദേശിയായ ശ്രീജിത്തിനാണ് വെട്ടേറ്റത്. . പ്രതി സുനിലിന്റെ സമീപവാസിയാണ് ശ്രീജിത്ത്. ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന ശ്രീജിത്തിനെ സുനില്‍ ഓട്ടോയിലെത്തി തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ശ്രീജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ നില ഗുരുതരമാണെന്നാണ് വിവരം.
സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട സുനിലിനായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. ഭാര്യയെയും മക്കളെയും തന്നില്‍ നിന്നും അകറ്റിയതിലുള്ള വ്യക്തി വൈര്യാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
