ന്യൂയോര്‍ക്ക്: ബുധനാഴ്ച ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ ലാന്റു ചെയ്യുന്നതിനിടെ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ രണ്ട് വാണിജ്യ വിമാനങ്ങള്‍ കൂട്ടിയിടിച്ചു. ഒരു വിമാനത്തിന്റെ ചിറക് വേര്‍പെട്ടു.
അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡെല്‍റ്റ വിമാനക്കമ്പനിയുടെ രണ്ടു വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. ലാഗ്വാര്‍ഡിയ വിമാനത്താവളത്തിലെ ഗേറ്റില്‍ വിമാനം പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് അപകടം. പ്രാദേശിക സമയം രാത്രി 9:56 ഓടെയായിരുന്നു അപകടം. പൈലറ്റുമാരുടെ വിന്‍ഡ്ഷീല്‍ഡിന് കേടുപാടുകള്‍ സംഭവിച്ചതായി എടിസി ഓഡിയോയില്‍ പറയുന്നു. അതേസമയം അടിയന്തര സംഘങ്ങള്‍ സംഭവസ്ഥലം വിലയിരുത്താന്‍ എത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയിയില്‍ പ്രചരിക്കുന്നുണ്ട്.
