കാസർകോട്: ഹൈദരാബാദ് സ്വദേശിയായ യുവതിയുടെ 30 ഗ്രാം തൂക്കമുള്ള സ്വർണ്ണമാലയും, 12 ഗ്രാം തൂക്കമുള്ള സ്വർണവളയും, ഫാസ്റ്റ് ട്രാക്ക് വാച്ച്, ഐഫോൺ ചാർജർ, 1050 രൂപ എന്നിവ അടങ്ങിയ ഹാൻഡ്ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് ആനാട് സ്വദേശി അശ്വിനെ(24)യാണ് കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. സമാനമായ മറ്റൊരു കേസിൽ തിരുനെൽവേലി റെയിൽവേ പൊലീസ് ഇടുക്കിയിൽ നിന്ന് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. വിവരം ലഭിച്ച കാസർകോട് റെയിൽവേ പൊലീസ് തിരുനെൽവേലിയിൽ എത്തി.തിരുനെൽവേലി ജയിലിൽ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കാസർകോട് എത്തിച്ചു തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച സ്വർണം തൃശ്ശൂരിലെ ഒരു ജ്വല്ലറിയിൽ വിൽപ്പന നടത്തിയതായി കണ്ടെത്തി. കഴിഞ്ഞ ആഗസ്ത് 26 നും 27 നും ഇടയ്ക്കാണ് ഇടയ്ക്കാണ് കച്ചിഗുഡ നിന്നും മുരുഡേശ്വരാം വരെ പോകുന്ന ട്രെയിനിൽ നിന്ന് യുവാവ് മോഷണം നടത്തിയത്. എക്സ്പ്രസ്സിന്റെ ബി 4 കോച്ചിൽ ഉഡുപ്പിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഹൈദരാബാദ് സ്വദേശിനി. കാസർകോട് റെയിൽവേ പൊലീസിലാണ് യുവതി പരാതി നൽകിയത്. എസ് എച്ച് ഒ റെജികുമാറിന്റെ നേതൃത്വത്തിൽ എ എസ് ഐ വേണുഗോപാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിപിൻ മാത്യു, സുധീഷ്, സുശാന്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 10 ഓളം കളവ് കേസുകൾ ഉണ്ടെന്നു അന്വേഷണസംഘം അറിയിച്ചു.
