വയനാടിന് കേന്ദ്രസഹായം; 260.56 കോടി അനുവദിച്ചു, തിരുവനന്തപുരത്തെ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനും ധനസഹായം

ന്യൂഡൽഹി: ഒടുവിൽ വയനാടിന്റെ പുനര്‍നിര്‍മാണത്തിന് 260.56 കോടി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. ദേശീയ ദുരന്ത ലഘൂകരണ ഫണ്ട് വഴിയാണ് തുക അനുവദിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി യോഗത്തിലാണ് തുക അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം ഉള്‍പ്പെടെ 11 നഗരങ്ങള്‍ക്ക് 2444 കോടിയും അനുവദിച്ചു. ഫ്ലഡ് റിസ്ക് മാനേജ്മെന്റ് പദ്ധതിപ്രകാരമാണ് നഗരങ്ങള്‍ക്ക് സഹായം. നേരത്തെ 2219 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടിരുന്നു. അസമിന് 2022 ലെ വെള്ളപ്പൊക്ക ദുരന്ത പുനരുദ്ധാരണത്തിന് 1270 കോടിയും അനുവദിച്ചു.വയനാട്ടിലെ പുനര്‍നിര്‍മാണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനാണ് തുക അനുവദിച്ചത്. 2219 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നേരത്തെ ചെറിയ തുകകള്‍ അനുവദിച്ചിരുന്നു. 11 നഗരങ്ങള്‍ക്കാണ് 2444 കോടി രൂപ അനുവദിച്ചത്. നഗര മേഖലകളിലെ വെള്ളപ്പൊക്കം തടയാനുള്ള പ്രവർത്തനങ്ങൾക്കായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും തുച്ഛമായ തുകയാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
വടക്കന്‍ കേരളത്തില്‍ ആരോഗ്യ മേഖലയ്ക്ക് പുത്തനുണര്‍വ്വ്; കാസര്‍കോട് ആസ്റ്റര്‍ മിംസ് ആശുപത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു; മിംസ് ആശുപത്രി കാസര്‍കോട്ടെ ജനങ്ങള്‍ക്ക് ആശ്വാസമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി

You cannot copy content of this page