ട്രെയിനിൽ ഹൈദരാബാദ് സ്വദേശിനിയുടെ 30 ഗ്രാം സ്വർണവും ബാഗും പണവും മോഷ്ടിച്ച പ്രതി പിടിയിൽ, വിറ്റ സ്വർണ്ണം കണ്ടെടുത്തു, 24 കാരനെതിരെ പത്തിലധികം സമാനമായ കേസുകൾ
കാസർകോട്: ഹൈദരാബാദ് സ്വദേശിയായ യുവതിയുടെ 30 ഗ്രാം തൂക്കമുള്ള സ്വർണ്ണമാലയും, 12 ഗ്രാം തൂക്കമുള്ള സ്വർണവളയും, ഫാസ്റ്റ് ട്രാക്ക് വാച്ച്, ഐഫോൺ ചാർജർ, 1050 രൂപ എന്നിവ അടങ്ങിയ ഹാൻഡ്ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് ആനാട് സ്വദേശി അശ്വിനെ(24)യാണ് കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. സമാനമായ മറ്റൊരു കേസിൽ തിരുനെൽവേലി റെയിൽവേ പൊലീസ് ഇടുക്കിയിൽ നിന്ന് യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. വിവരം ലഭിച്ച കാസർകോട് റെയിൽവേ പൊലീസ് തിരുനെൽവേലിയിൽ എത്തി.തിരുനെൽവേലി ജയിലിൽ നിന്നും …