കൊച്ചി: സ്വര്‍ണ്ണത്തിന് ഒരു ഗ്രാമിന് ബുധനാഴ്ച 10875 രൂപ വിലയായി. ഒരു പവന്‍ 22കാരറ്റ് സ്വര്‍ണ്ണത്തിന് 87,000 രൂപയായി വില വര്‍ധിച്ചു.
ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 87000രൂപയാണെങ്കിലും ഒരു പവന്‍ സ്വര്‍ണ്ണാഭരണത്തിനു 95000രൂപയിലധികം നല്‍കേണ്ടിവരും. ജി എസ് ടി, സെസ്, പണിക്കൂലി എന്നിവയുടെ പേരിലാണ് ഇത്രയധികം തുക നല്‍കേണ്ടി വരുക. വിലവര്‍ധന തുടരുകയാണെങ്കില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഒരു പവന്‍ സ്വര്‍ണ്ണാഭരണത്തിന്റെ വില ഒരു ലക്ഷം രൂപ കവിഞ്ഞേക്കും.
ലോക സ്വര്‍ണ്ണവിപണിയില്‍ ഉണ്ടായ മാറ്റമാണ് സ്വര്‍ണ്ണവില വര്‍ധനക്കു കാരണമെന്നു കരുതുന്നു. നവരാത്രി, മഹാനവമി, ദീപാവലി ആഘോഷങ്ങളും സ്വര്‍ണ്ണവില വര്‍ധനക്കു കാരണമാവുന്നുണ്ട്. ആവശ്യക്കാര്‍ കൂടുന്നതും വിലവര്‍ധനവിനു കാരണമാവുന്നുണ്ട്.
