കാസര്‍കോട്: കുമ്പള, മുഗുറോഡിലെ ഭര്‍തൃമതിയെ കാണാതായി പരാതി. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബന്തിയോട്, അടുക്കയിലെ ഫക്രുദ്ദീന്റെ ഭാര്യ ആയിഷത്ത് ഷാഹിദ (25)യെ ആണ് കാണാതായത്. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് മുഗുറോഡിലെ സ്വന്തം വീട്ടില്‍ വച്ചാണ് ആയിഷത്ത് ഷാഹിദയെ കാണാതായതെന്നു പിതൃസഹോദരന്‍ അബ്ദുല്‍ റഹ്‌മാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രാത്രി എട്ടുമണിക്ക് വീട്ടില്‍ നിന്നു പോയതിനു ശേഷം തിരിച്ചെത്തിയിട്ടില്ലെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.
