കാസര്‍കോട്: ബേഡകം, കുണ്ടംകുഴി, കാരക്കാട്ട് വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. വലിയടുക്കം ഹൗസിലെ ദേവോജി റാവുവിന്റെ ഭാര്യ മീന എന്ന മീനാക്ഷി (55)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ കുഴഞ്ഞുവീണ മീനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മക്കള്‍: ഹര്‍ഷിദ.ജി, ലേഖന.ജി, മോനിഷ.ജി. മരുമക്കള്‍: ശരണ്‍ (അഡൂര്‍), ഷിജു (തിരുവനന്തപുരം).
ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
