കാസര്‍കോട്: സി പി എം അനുഭാവിയും പത്ര വിതരണക്കാരനുമായ യുവാവിനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ, നാലാംവാതുക്കലിലെ എന്‍ സി നിവാസിലെ കോരന്റെ മകന്‍ എന്‍ വി രജീഷ് (40)ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ രജീഷിനെ ഉടന്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ജനറല്‍ ആശുപത്രിയില്‍. അവിവാഹിതനായ രജീഷ്, പൊയ്‌നാച്ചി, പറമ്പിലെ ഇന്റര്‍ലോക്ക് കമ്പനിയിലെ ജീവനക്കാരനാണ്. രാവിലെ പത്രവിതരണവും നടത്തിവരികയായിരുന്നു. മേല്‍പ്പറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പരേതയായ ശാന്തയാണ് മാതാവ്. സഹോദരങ്ങള്‍: രഞ്ജിത്ത്, രജില, രജിന.
