കാസര്‍കോട്: അണങ്കൂരിലെ കെഎം അബ്ദുള്ള(67)യെ തളങ്കരയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം കാസര്‍കോട് ജനറാശുപത്രി മോര്‍ച്ചറിയിലെത്തിച്ചു. മാഹിന്‍ ഫക്രുദീന്റെ മകനാണ്. മറിയംബിയാണ് ഭാര്യ. മക്കള്‍: കലന്തര്‍ഷ, ഷഹനാസ്, ഷബ്‌ന, റഹീസ, റുപ്‌സ. മരുമക്കള്‍: സഹീദ് ഇര്‍ഷാദ്, ഫവാസ്, ഉമറുല്‍ ഫാറൂഖ്, റിസ്വാന്‍, ഫൈബീന. സഹോദരങ്ങള്‍: മുഹമ്മദ് ആസാദ്, അബ്ദുല്‍ റഹ്‌മാന്‍, ഖലീല്‍, ബീവി, ഹുസൈന്‍, ജമീല.
