കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവിലയിലെ കുതിപ്പ് വീണ്ടും തുടരുന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് സ്വര്‍ണവ്യാപാരം നടക്കുന്നത്. സ്വര്‍ണവില 85,000 കടന്ന്
സര്‍വ്വകാല റെക്കോര്‍ഡിലെത്തി. 85,360 രൂപയാണ് ഇന്ന് ഒരു പവന് വിപണിയിലെ വില. ഇന്ന് പവന് 680 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. സപ്തംബര്‍ 1 മുതല്‍ ഇന്ന് വരെ 7,720 രൂപയാണ് വര്‍ദ്ധനവാണ് വിപണിയിലുണ്ടായിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,000 രൂപയ്ക്ക് മുകളിലുമാണ്. 10,670 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. രാജ്യാന്തര തലത്തില്‍ സ്വര്‍ണവില ഉയരുമ്പോള്‍ രൂപയുടെ വിനിമയ നിരക്ക് താഴുന്നത് ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ മുന്നേറ്റം കൂടുതല്‍ ഊര്‍ജിതമാക്കുന്നുണ്ട്. രാജ്യാന്തര വിലവര്‍ധനവും, രൂപയുടെ തകര്‍ച്ചയും സ്വര്‍ണത്തെ വലിയ തോതില്‍ ആണ് സ്വാധീനിക്കുന്നത്. രാജ്യാന്തര സ്വര്‍ണവില കത്തിക്കയറും എന്നുള്ള സൂചനകളാണ് വരുന്നത്.
