തിരുവനന്തപുരം: കേസന്ന്വേഷണവുമായി ബന്ധപ്പെട്ട് വാഹനത്തില്‍ കൊണ്ടുപോകവേ മോഷണ കേസ് പ്രതികള്‍ വിലങ്ങുമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ കൊല്ലം കടയ്ക്കലിലാണ് സംഭവം. പാലോട് പൊലീസ് പിടികൂടിയ സെയ്തലവി, അയൂബ് ഖാന്‍ എന്നീ പ്രതികളാണ് രക്ഷപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് വിലങ്ങണിയിച്ച് കൊണ്ടുപോകവെ കടയ്ക്കലില്‍ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോള്‍ മൂത്രമൊഴിക്കാനെന്നും പറഞ്ഞു ഇവരുവരും വാഹനത്തില്‍നിന്നും പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്നാണ് പൊലിസിനെ വെട്ടിച്ച് രണ്ടുപേരും രക്ഷപ്പെട്ടത്. രക്ഷപ്പെട്ട പ്രതികള്‍ക്കായുള്ള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
