മൂത്രമൊഴിക്കാന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി; മോഷണ കേസ് പ്രതികള്‍ വിലങ്ങുമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: കേസന്ന്വേഷണവുമായി ബന്ധപ്പെട്ട് വാഹനത്തില്‍ കൊണ്ടുപോകവേ മോഷണ കേസ് പ്രതികള്‍ വിലങ്ങുമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ കൊല്ലം കടയ്ക്കലിലാണ് സംഭവം. പാലോട് പൊലീസ് പിടികൂടിയ സെയ്തലവി, അയൂബ് ഖാന്‍ എന്നീ പ്രതികളാണ് രക്ഷപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് വിലങ്ങണിയിച്ച് കൊണ്ടുപോകവെ കടയ്ക്കലില്‍ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോള്‍ മൂത്രമൊഴിക്കാനെന്നും പറഞ്ഞു ഇവരുവരും വാഹനത്തില്‍നിന്നും പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്നാണ് പൊലിസിനെ വെട്ടിച്ച് രണ്ടുപേരും രക്ഷപ്പെട്ടത്. രക്ഷപ്പെട്ട പ്രതികള്‍ക്കായുള്ള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലിലായപ്പോള്‍ സഹതടവുകാരുമായി ബന്ധം സ്ഥാപിച്ചു; പുറത്തിക്കാന്‍ ജാമ്യം നിന്നത് മയക്കുമരുന്ന് കേസിലെ പ്രതി; ഡിഎന്‍എ പരിശോധനയില്‍ ശ്രീതുവിന്റെ ഭര്‍ത്താവല്ല കുഞ്ഞിന്റെ പിതാവ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുള്ള സ്വന്തം കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശ്രീതുവിനെ റിമാന്റുചെയ്തു. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രീതുവിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. തിങ്കളാഴ്ച മൂന്ന് ദിവസത്ത കസ്റ്റഡി അപേക്ഷ നല്‍കും. സഹോദരിയുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസ്സമായപ്പോള്‍ ഹരികുമാര്‍ കൊലപ്പെടുത്തിയെന്നാണ് നിലവിലുള്ള കേസ്. ഹരികുമാര്‍ തന്നെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെയുള്ള മൊഴി. അതിനിടെയാണ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ഹരികുമാര്‍ താനല്ല കുഞ്ഞിനെ കിണറ്റിലെറിഞ്ഞതെന്ന മൊഴി മാറ്റിയത്. കേസില്‍ കുട്ടിയുടെ …

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവം; ബിജെപി നേതാവിന്റെ മകന്റെ ഡിഎന്‍എ പരിശോധനാഫലം പോസിറ്റീവ്

പുത്തൂര്‍: വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുകയും ഗര്‍ഭിണിയായിരിക്കെ വഞ്ചിക്കുകയും ചെയ്ത കേസില്‍ വഴിത്തിരിവ്. ഡിഎന്‍എ റിപ്പോര്‍ട്ട് പ്രകാരം കുഞ്ഞിന്റെ പിതാവ് ബിജെപി നേതാവ് പിജി ജഗന്നിവാസ് റാവുവിന്റെ മകന്‍ ശ്രീ കൃഷ്ണ ജെ റാവു ആണെന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ച പുത്തൂരില്‍ നടന്ന പത്രസമ്മേളനത്തിലാണ് വിശ്വകര്‍മ മഹാ മണ്ഡലം സംസ്ഥാന പ്രസിഡന്റ് കെപി നഞ്ചുണ്ടി ഡിഎന്‍എ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത്. വെള്ളിയാഴ്ച കോടതിയില്‍ സമര്‍പ്പിച്ച ഡിഎന്‍എ റിപ്പോര്‍ട്ടില്‍ കുട്ടിയും പ്രതിയും തമ്മിലുള്ള വ്യക്തമായ പൊരുത്തമുണ്ടെന്നും, പ്രതിയാണ് പിതാവെന്ന് സ്ഥിരീകരിക്കുന്നതായും …

ഹൃദയാഘാതം; പഴയകാല പ്രവാസി യൂസഫ് പേരാല്‍ കണ്ണൂര്‍ അന്തരിച്ചു

കാസര്‍കോട്: കുമ്പള ബദ്‌റിയനഗര്‍ ഹോമിയോ ക്ലിനിക്കിന് പിറകുവശത്തെ താമസക്കാരനായ പഴയകാല പ്രവാസി യൂസഫ് പേരാല്‍ കണ്ണൂര്‍(60) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ഞായറാഴ്ച പുലര്‍ച്ചയായിരുന്നു അന്ത്യം. ശനിയാഴ്ച ഇഷാ നമസ്‌കാരത്തിന് ബദ്രിയാ നഗര്‍ ജുമാമസ്ജിദില്‍ എത്തിയിരുന്നു. രാത്രി വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: ജാസ്മിന്‍, യസ്‌നാസ്. മരുമക്കള്‍: യാസീര്‍ തളങ്കര, റംഷീദ് എരിയ ബ്ലാര്‍കോഡ്. ഏക സഹോദരി സാജിത. മൃതദേഹം പേരാല്‍ കണ്ണൂര്‍ ജുമാ മസ്ജിദില്‍ ഉച്ചയോടെ ഖബറടക്കും. നിര്യാണത്തില്‍ ബദ്ര്യാനഗര്‍ വെല്‍ഫെയര്‍ …

ലൈംഗിക പീഡനം: ഡെല്‍ഹിയിലെ മനുഷ്യദൈവം ചൈതന്യാനന്ദ സരസ്വതി അറസ്റ്റില്‍

ന്യൂഡെല്‍ഹി: 17 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തിനു വിധേയനായ ഡെല്‍ഹിയിലെ ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതി(62)യെ ഡെല്‍ഹി പൊലീസ് ഞായറാഴ്ച രാവിലെ ആഗ്രയില്‍ അറസ്റ്റു ചെയ്തു. സ്വാമിയുടെ എട്ടുകോടി രൂപയുടെ ബാങ്ക് അക്കൗണ്ടുകളും സ്ഥിരനിക്ഷേപങ്ങളും മരവിപ്പിച്ചു. തെക്കു പടിഞ്ഞാറന്‍ ഡെല്‍ഹിയിലെ ഒരു മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ മുന്‍ ചെയര്‍മാനായിരുന്നു സരസ്വതി സ്വാമി. സ്ഥാപനത്തിലെ വനിതാ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ചു തന്റെ ക്വാര്‍ട്ടേഴ്‌സില്‍ എത്തിക്കുകയായിരുന്നെന്നു പൊലീസ് സൂചിപ്പിച്ചു. രാത്രി കാലങ്ങളിലായിരുന്നു ഇതെന്നു കൂട്ടിച്ചേര്‍ത്തു. സ്വാമിക്കെതിരെ മറ്റു നിരവധി പെണ്‍കുട്ടികളും പരാതി നല്‍കിയിരുന്നു. എന്നാല്‍ …

കുമ്പള ഭാസ്‌കരനഗറില്‍ അപകടങ്ങളൊഴിയുന്നില്ല; നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു; കാര്‍ ഓടിച്ച ബേള സ്വദേശിക്ക് ഗുരുതരം

കാസര്‍കോട്: അപകടങ്ങള്‍ തുടര്‍ക്കഥയായ കുമ്പള ഭാസ്‌കരനഗറില്‍ വീണ്ടും അപകടം. നിയന്ത്രണം വിട്ട കാര്‍ കള്‍വേര്‍ട്ടിലെ ഡിവൈഡറിലിടിച്ച് മറിഞ്ഞു. കാര്‍ ഓടിച്ച ബേള സ്വദേശിക്ക് ഗുരുതര പരിക്കേറ്റു. 48 കാരനായ അജിത്തിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില അതീവഗുരുതരമാണ്. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം. ചാറ്റല്‍ മഴയില്‍ കാര്‍ തെന്നി നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ കുമ്പള ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്ഥിരം അപകടമേഖലയായിരിക്കുകയാണ് കുമ്പള ഭാസ്‌കര …

കോവിഡ് ആശുപത്രി ഇനി ജില്ലാ ആശുപത്രിയില്‍; പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 27.80 കോടി; തറക്കല്ലിടല്‍ ഒക്ടോ. 3ന്

കാഞ്ഞങ്ങാട്: കോവിഡ് ആശുപത്രി ഇനി ജില്ലാ ആശുപത്രിയുടെ അനുബന്ധ ആശുപത്രിയായി പ്രവര്‍ത്തിക്കുമെന്നു സി എച്ച് കുഞ്ഞമ്പു എം എല്‍ എ പറഞ്ഞു. 27.80 കോടി രൂപ ചെലവില്‍ ഇതിനു വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്കു ഒക്ടോ. മൂന്നിനു മന്ത്രി വീണ ജോര്‍ജ്ജ് തറക്കല്ലിടും. 5.5 ഏക്കര്‍ ഭൂമിയിലാണ് ആശുപത്രി നിര്‍മ്മിക്കുന്നത്. സംഘാടക സമിതി ഭാരവാഹികളായി സി എച്ച് കുഞ്ഞമ്പു (ചെയ.), സുഫൈജ അബൂബക്കര്‍, രാജന്‍ കെ പൊയിനാച്ചി (വൈ. ചെയ.), ഷാനവാസ് പാദൂര്‍ (കണ്‍.), അസിയ (കോ- കണ്‍.), …

സി.പി.എം കേന്ദ്രകമ്മറ്റി അംഗം പി കെ.ശ്രീമതിയുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ അന്തരിച്ചു

പയ്യന്നൂർ: സി.പി.എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ.ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ മാസ്റ്റര്‍(83) അന്തരിച്ചു. മാടായി ഗവ. ഹൈസ്‌കൂളിലെ റിട്ട. അധ്യാപകനും പൊതു സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു. പി.കെ.സുധീര്‍ ഏക മകനാണ്. മരുമകള്‍: ധന്യ സുധീര്‍. മുന്‍ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പരേതനായ ഇ. നാരായണന്‍, റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന്‍ ഇ. ബാലന്‍ നമ്പ്യാര്‍ എന്നിവര്‍ സഹോദരങ്ങളാണ്. പൊതുദര്‍ശനം ഞായറാഴ്ച രാവിലെ 11 മണി മുതല്‍ അതിയടത്തുള്ള വീട്ടില്‍.

ഉച്ചയ്ക്ക് ഊൺ കഴിക്കാൻ വീട്ടിൽ എത്തിയപ്പോൾ നെഞ്ചുവേദന; കാസർകോട് സ്വദേശിയായ പാണ്ഡേശ്വരത്തെ എ.എസ്.ഐ ഹൃദയാഘാതം മൂലം മരിച്ചു

മംഗളൂരു: ഹൃദയാഘാതം മൂലം എ എസ് ഐ മരിച്ചു. കാസർകോട് സ്വദേശിയും മംഗളൂരു ഉർവ്വയിൽ താമസക്കാരനുമായ രാജേഷ് ഹെഗ്ഡെ(45) ആണ് മരിച്ചത്. പാണ്ഡേശ്വർ വനിതാ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായിരുന്നു. ശനിയാഴ്ച ഉച്ചയോടെ ഊണ് കഴിക്കാൻ വീട്ടിലെത്തിയപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. 1993 ബാച്ച് ഓഫീസറായ അദ്ദേഹം വിട്ടൽ പൊലീസ് സ്റ്റേഷനിൽ തന്റെ ജോലി ആരംഭിച്ചു, തുടർന്ന് നിരവധി സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ചു. ജോലിയുടെ ഭാഗമായി ഭാര്യക്കും മകനുനൊപ്പം മംഗളൂരുവിൽ താമസിച്ചു വരികയായിരുന്നു.

നെഞ്ചുപൊട്ടി കരൂർ; 8 കുട്ടികൾ ഉൾപ്പെടെ 38 മരണം; വിജയ്ക്കെതിരെ കേസെടുക്കും, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം അടിയന്തര ധനസഹായം

ചെന്നൈ: തമിഴ്നാട് കരൂരിൽ തമിഴക വെട്രിക് കഴകം നേതാവ് വിജയിയുടെ റാലിക്കിടെ ഉണ്ടായത് വൻ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് 38 പേർ മരിച്ചു. മരിച്ചവരിൽ 16 സ്ത്രീകളും 8 കുട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. കരൂർ വേലുച്ചാമിപുരത്താണ് അപകടം നടന്നത്. സംഭവത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ പൊലീസ് കേസെടുക്കും. സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ശനിയാഴ്ച വൈകി തുടങ്ങിയ പരിപാടിയിൽ ആൾക്കൂട്ടം അനിയന്ത്രിതമായി എത്തിയപ്പോൾ, നിയന്ത്രിക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ല. പ്രസംഗം പകുതിയിൽ നിർത്തിയെങ്കിലും, അപ്പോഴേക്കും സ്ഥിഗതികൾ കൈവിട്ടുപോവുകയായിരുന്നു. ടിവികെ നേതാക്കൾ …

അപകടത്തിൽ മരിച്ച പൊലീസ് ഉദ്യോഗസ്ഥൻ സജീഷിന് ജന്മനാടിന്റെ യാത്രാമൊഴി, സജീഷ് മടങ്ങിയത് വീടെന്ന സ്വപ്നം ബാക്കിയാക്കി

കാസർകോട്: ചെങ്കളയിൽ വാഹനാപകടത്തിൽ മരിച്ച സീനിയർ സിവിൽ പൊലീസ് ഓഫീസർ മയ്യിച്ചയിലെ സജീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ജില്ലാ പൊലീസ് ആസ്ഥാനം, മേൽപ്പറമ്പ്, നീലേശ്വരം പൊലീസ് സ്റ്റേഷനുകളിലും പൊതുദർശനത്തിന് വെച്ച മൃതദേഹം ശനിയാഴ്ച ഉച്ചയോടെ സജീഷിന്റെ പണിതീരാത്ത വീട്ടിലെത്തിച്ചു. സജീഷിന്റെ ചേതനേറ്റ ശരീരം കണ്ട് നാടുവിങ്ങിപ്പൊട്ടി. സജീഷിന്റെ ഭാര്യ ഷൈനിയും മക്കളായ ദിയയും ദേവജും അന്ത്യചുംബനം നൽകി യാത്രയാക്കി. തുടർന്ന് ജന്മനാടായ മയ്യിച്ചയിലെ വീട്ടിലും മൃതദേഹം പൊതുദർശനത്തിനു വച്ചു. വൻ ജനാവലിയാണ് ഇവിടെ എത്തിയത്. പിന്നീട് വീരമലക്കുന്നിൽ …