സി.പി.എം കേന്ദ്രകമ്മറ്റി അംഗം പി കെ.ശ്രീമതിയുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ അന്തരിച്ചു

പയ്യന്നൂർ: സി.പി.എം കേന്ദ്രകമ്മറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡന്റുമായ പി.കെ.ശ്രീമതി ടീച്ചറുടെ ഭര്‍ത്താവ് ഇ. ദാമോദരന്‍ മാസ്റ്റര്‍(83) അന്തരിച്ചു. മാടായി ഗവ. ഹൈസ്‌കൂളിലെ റിട്ട. അധ്യാപകനും പൊതു സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു. പി.കെ.സുധീര്‍ ഏക മകനാണ്. മരുമകള്‍: ധന്യ സുധീര്‍. മുന്‍ ചെറുതാഴം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പരേതനായ ഇ. നാരായണന്‍, റിട്ട. റെയില്‍വേ ഉദ്യോഗസ്ഥന്‍ ഇ. ബാലന്‍ നമ്പ്യാര്‍ എന്നിവര്‍ സഹോദരങ്ങളാണ്. പൊതുദര്‍ശനം ഞായറാഴ്ച രാവിലെ 11 മണി മുതല്‍ അതിയടത്തുള്ള വീട്ടില്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page