കാഞ്ഞങ്ങാട്: കോവിഡ് ആശുപത്രി ഇനി ജില്ലാ ആശുപത്രിയുടെ അനുബന്ധ ആശുപത്രിയായി പ്രവര്‍ത്തിക്കുമെന്നു സി എച്ച് കുഞ്ഞമ്പു എം എല്‍ എ പറഞ്ഞു. 27.80 കോടി രൂപ ചെലവില്‍ ഇതിനു വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്കു ഒക്ടോ. മൂന്നിനു മന്ത്രി വീണ ജോര്‍ജ്ജ് തറക്കല്ലിടും. 5.5 ഏക്കര്‍ ഭൂമിയിലാണ് ആശുപത്രി നിര്‍മ്മിക്കുന്നത്. സംഘാടക സമിതി ഭാരവാഹികളായി സി എച്ച് കുഞ്ഞമ്പു (ചെയ.), സുഫൈജ അബൂബക്കര്‍, രാജന്‍ കെ പൊയിനാച്ചി (വൈ. ചെയ.), ഷാനവാസ് പാദൂര്‍ (കണ്‍.), അസിയ (കോ- കണ്‍.), ആഷിക്, ടി പി നിഷാര്‍ (കണ്‍.) എന്നിവരെ തിരഞ്ഞെടുത്തു.
