തിരു: സംസ്ഥാനത്തെ മുഴുവന്‍ വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കുന്നു. SEC അക്ഷരങ്ങളും ഒമ്പത് അക്കങ്ങളും ചേര്‍ന്നതാണ് വോട്ടര്‍ തിരിച്ചറിയല്‍ നമ്പര്‍. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കും തുടര്‍ നടപടികള്‍ക്കും തിരിച്ചറിയല്‍ നമ്പര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ്സു പൂര്‍ത്തിയായവര്‍ക്കു വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. ഇതിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 14വരെ ബന്ധപ്പെട്ട വില്ലേജ്-താലൂക്ക് ഓഫീസുകളില്‍ നല്‍കാവുന്നതാണ്. കരടുവോട്ടര്‍ പട്ടിക സെപ്തംബര്‍ 29ന് പ്രസിദ്ധീകരിക്കും. കരടുപട്ടികയില്‍ 2,83,12,458 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 13,35,29,47 പുരുഷന്മാരും 14,95,92,35 വനിതകളുമാണ്. 276 ട്രാന്‍സ്ജന്റര്‍വോട്ടര്‍മാരുണ്ട്.
2087 പേരാണ് പ്രവാസി വോട്ടര്‍മാര്‍.
സംസ്ഥാനത്ത് 941 പഞ്ചായത്തുകളില്‍ 17,337 വാര്‍ഡുകളുണ്ട്. 87 മുനിസിപ്പാലിറ്റികളാണ് സംസ്ഥാനത്തുള്ളത്. ഇവയില്‍ 3240 വാര്‍ഡുകളുണ്ട്. ആറു മുനിസിപ്പല്‍ കോര്‍പറേഷനുകളും സംസ്ഥാനത്തുണ്ട്. ഇവയില്‍ 421 വാര്‍ഡുകളാണുള്ളത്. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പു നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ ആയിരിക്കുമെന്ന് ഇലക്ഷന്‍ കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
