ദുബൈ: കെ എം സി സി പ്രവാസി വെല്‍ഫെയര്‍ സ്‌കീം അംഗത്വ പ്രചരണ ക്യാമ്പയിന്‍ ആരംഭിച്ചു. അബുഹില്‍ കെ എം സി സി പി എ ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തില്‍ ദുബൈ കെ എം സി സി വൈസ് പ്രസിഡന്റും വെല്‍ഫെയര്‍ സ്‌കീം ചെയര്‍മാനുമായ മുഹമ്മദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. ക്യാമ്പയിന്‍ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ഹംസ തൊട്ടി നിര്‍വ്വഹിച്ചു. ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി ആധ്യക്ഷ്യം വഹിച്ചു. ജന. സെക്രട്ടറി ഹനീഫ് ടി ആര്‍, സംസ്ഥാന ഭാരവാഹികളായ അഫ്‌സല്‍ മെട്ടമ്മല്‍, ഒ മൊയ്തു, അബ്ദുള്‍ ഖാദര്‍ അരിപ്രാസ, ജില്ലാ ട്രഷറര്‍ ഡോ. ഇസ്മായില്‍ പ്രസംഗിച്ചു. വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ ഇസ്മയില്‍ നാലാം വാതുക്കല്‍, ജില്ലാ ഭാരവാഹികളായ സി എച്ച് നൂറുദ്ദീന്‍, സുബൈര്‍ അബ്ദുല്ല, ഹസൈനാര്‍ ബീജന്തടുക്ക, പി ടി നൂറുദ്ദീന്‍, സി എ ബഷീര്‍ പള്ളിക്കര, ബഷീര്‍ പാറപ്പള്ളി, സിദ്ദീഖ് ചൗക്കി, ആസിഫ് ഹൊസങ്കടി, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ റാഫി പള്ളിപ്പുറം, മുനീര്‍ ബേരിക്ക, റഫീഖ് മാങ്ങാട്, ഖാലിദ് പാലക്കി, എ ജി എ റഹ്‌മാന്‍, സൈഫുദ്ദീന്‍ മൊഗ്രാല്‍, ഹസ്‌ക്കര്‍ ചൂരി, റഷീദ് ആവിയില്‍, റാഷിദ് പടന്ന, നംഷാദ് പൊവ്വല്‍, മന്‍സൂര്‍ മര്‍ത്യ, അസീസ്, ഫൈസല്‍ പട്ടേല്‍ പ്രസംഗിച്ചു.
