തിരുവനന്തപുരം: ശനിയാഴ്ച നടക്കാനിരുന്ന സംസ്ഥാന തിരുവോണം ബംബർ ഭാഗ്യക്കുറി നറുക്കെടുപ്പ് ഒക്ടോബർ നാലിനു മാറ്റി വച്ചു. ശക്തമായ മഴ മൂലം ടിക്കറ്റ് വിൽപ്പന മന്ദഗതിയിലായിരുന്നുവെന്നും ജി.എസ്.ടി. വിൽപ്പനക്കു തടസ്സമുണ്ടാക്കിയെന്നുമുള്ള പരാതികളെത്തുടർന്നാണിത്. നറുക്കെടുപ്പ് ഒക്ടോബർ നാലിനു നടക്കുമെന്നു ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.
