കുമ്പള: സ്‌കൂള്‍ മേളകള്‍ കുട്ടികള്‍ക്കു ഗുണകരമായ തരത്തില്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പും സ്‌കൂള്‍ അധികൃതരും തയ്യാറാവണമെന്നു കോണ്‍. മണ്ഡലം പ്രസിഡന്റ് രവി പൂജാരി ആവശ്യപ്പെട്ടു.
സ്‌കൂള്‍ കായികമേളകളെയും കലോത്സവങ്ങളെയും തട്ടിക്കൂട്ടിയുള്ള ഏര്‍പ്പാടാക്കി മാറ്റിയിരിക്കുകയാണ് സര്‍ക്കാരും അധികൃതരുമെന്നു പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.
കുട്ടികള്‍ക്കു വേണ്ടത്ര പരിശീലനം നല്‍കാതെയാണ് അവരെ കായിക- കലാ മേളകളില്‍ പങ്കെടുപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ പല സ്‌കൂളുകളിലും കായികാധ്യാപകരില്ല. അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നുമില്ല. അതേസമയം പരിശീലനമില്ലാത്ത കുട്ടികളെ അപകടകരമായ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നു-പ്രസ്താവനയില്‍ പറഞ്ഞു.
