കാസര്‍കോട്: സീതാംഗോളിയില്‍ ലോക ഫാര്‍മസിസ്റ്റ് ദിനത്തില്‍ ഔഷധ സസ്യ സെമിനാര്‍ നടത്തി.
മാലിക് ദീനാര്‍ ഫാര്‍മസി കോളേജും ഇന്ത്യന്‍ ഫാര്‍മസി ടീച്ചേര്‍സ് അസോ, പി.ടി.എ എന്നിവയുടെ നേതൃത്വത്തില്‍ നടന്ന സെമിനാര്‍ ഡോ.എ.രാമകൃഷ്ണ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.അജിത്ബാബു അധ്യക്ഷത വഹിച്ചു.
പ്രൊഫ: ആര്‍.പ്രേമ, പ്രൊഫ: ഐ. ആരതി, രഘുരാമന്‍ ഗോപാല്‍, പ്രൊഫ: എം. മദേശ്വരന്‍, കെ.എസ്.ഹബീബ്, പ്രൊഫ.സുജിത് എസ്. നായര്‍, പ്രൊഫ.സെബാസ്റ്റിന്‍. വി, ഷംസുദ്ദീന്‍ ഡി.കെ, ജി.രാധിക പ്രസംഗിച്ചു.
