കണ്ണൂര്‍: കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന ഒണിയന്‍ പ്രേമന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് കോടതി. പ്രതികളായ മുഴുവന്‍ ബിജെപി പ്രവര്‍ത്തകരെയും തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെവിടുകയായിരുന്നു. കണ്ണൂര്‍ ചിറ്റാരിപ്പറമ്പിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന ഒണിയന്‍ പ്രേമന്‍ കൊല്ലപ്പെട്ട കേസിലാണ് നടപടി. 2015 ലാണ് ചിറ്റാരിപ്പറമ്പ് വച്ചാണ് പ്രേമനെ ഒരു സംഘം വെട്ടിയത്.
കള്ളുഷാപ്പ് ജീവനക്കാരനായ പ്രേമനെ ഫെബ്രുവരി 25 ന് രാത്രി കാറിലെത്തിയ സംഘം ബോംബെറിഞ്ഞ ശേഷം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അടുത്ത ദിവസം ചികില്‍സക്കിടെ മരിച്ചു. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ കണ്ടോത്ത് പിഎം സജേഷ്(26), കെവി നിധീഷ്(26), എന്‍ നിഖില്‍(25), രഞ്ജിത്ത് രമേഷ് ഉള്‍പ്പെടേ 11 പ്രതികളാണ് കേസിലുണ്ടായിരുന്നത്.
