തിരുനന്തപുരം: നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി 30 -നു സംസ്ഥാനത്തു പൊതു അവധി പ്രഖ്യാപിച്ചു. ഇതോടെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും മൂന്നു ദിവസം തുടർച്ചയായി അവധി ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഫ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. പുസ്തക പൂജക്കു സ്കൂളുകൾ പ്രവർത്തി ദിവസമായിരുന്നതിൽ ചില സംഘടനകൾ പ്രതിഷേധിച്ചിരുന്നു.
