കാസര്‍കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തു വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നു കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.
മൂന്നാം തവണയും അധികാരത്തിലെത്താമെന്ന വ്യാമോഹമാണ് ഭൂരിപക്ഷ വര്‍ഗീയതയെ പരിലാളിക്കുന്നതിനു പിന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാവായിരുന്ന കെ പി കുഞ്ഞിക്കണ്ണന്റെ ഒന്നാം ചരമവാര്‍ഷികദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവതികളെ ശബരിമലയില്‍ കയറ്റാന്‍ നടത്തിയ ആള്‍ തന്നെ ലോക അയ്യപ്പ സംഗമം നടത്തുന്നതിന്റെ പൊരുളെന്താണെന്നു മുല്ലപ്പള്ളി ആരാഞ്ഞു.
വര്‍ഗീയ ധ്രുവീകരണത്തിന്റെ കാര്യത്തില്‍ പിണറായി മോദിക്കൊപ്പമാണെന്നും ഇരുവരും ഒറ്റക്കെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് ഡി സിസി യുടെ നേതൃത്വത്തില്‍ നടന്ന കെ പി അനുസമരണ യോഗത്തില്‍ പി കെ ഫൈസല്‍ ആധ്യക്ഷ്യം വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എ ഗോവിന്ദന്‍, ഹക്കീം കുന്നില്‍, രമേശന്‍ കരുവാച്ചേരി, ബി പി പ്രദീപ് കുമാര്‍, പി കെ പ്രകാശന്‍, വിജയന്‍,പി വി സുരേഷ്, ഗീതാകൃഷ്ണന്‍, വി ആര്‍ വിദ്യാനഗര്‍, മീനാക്ഷി ബാലകൃഷ്ണന്‍, ഗീതാകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
