കാസര്‍കോട്: സര്‍വ്വീസ് വയറിനു മുകളിലേയ്ക്ക് വീണു കിടന്ന ഓല മാറ്റുന്നതിനിടയില്‍ ഉണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഉദുമ, നാലാംവാതുക്കല്‍ റോഡിലെ വലിയ വളപ്പില്‍ അശ്വിന്‍(18) ആണ് മരിച്ചത്. കിണറിന്റെ ആള്‍മറയില്‍ കയറി നിന്ന് വയറിനു മുകളിലെ ഓലമാറ്റുന്നതിനിടയില്‍ ഷോക്കടിച്ച് കിണറ്റിലേയ്ക്ക് വീഴുകയായിരുന്നുവെന്നു സംശയിക്കുന്നു. കാഞ്ഞങ്ങാട് നിന്നും എത്തിയ ഫയര്‍ഫോഴ്സാണ് മൃതദേഹം പുറത്തെടുത്തത്. വ്യാഴാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. മുന്‍ പ്രവാസിയും തനിമ ഹോട്ടല്‍ ഉടമയുമായ അരവിന്ദന്‍ -അംബുജാക്ഷി ദമ്പതികളുടെ മകനാണ് അശ്വിന്‍.
