ഡേറ്റിംഗ് ആപ്പ് വഴി മയക്കുമരുന്ന് കച്ചവടം; എംഡിഎംഎയുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

കൊച്ചി: ഗേ ഡേറ്റിംഗ് ആപ്പുവഴി മയക്കുമരുന്ന് ഇടപാട് നടത്തിയിരുന്ന കണ്ണൂര്‍ സ്വദേശികളായ സഹോദരങ്ങള്‍ കൊച്ചിയില്‍ അറസ്റ്റില്‍. കണ്ണൂര്‍, മാട്ടൂര്‍ സ്വദേശികളായ മുഹമ്മദ് റബീഹ്, റിസ്വാന്‍ എന്നിവരെയാണ് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തത്.രഹസ്യവിവരത്തെ തുടര്‍ന്ന് നോര്‍ത്ത് റെയില്‍വെ സ്‌റ്റേഷനു സമീപത്തെ ലോഡ്ജ് മുറിയില്‍ വച്ചാണ് അറസ്റ്റു ചെയ്തത്. പ്രതികളില്‍ നിന്നു 37 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഗ്രിന്‍ഡര്‍ ആപ് വഴിയാണ് ഇരുവരും ഓര്‍ഡര്‍ സ്വീകരിച്ചത്. മരുന്നു കൈമാറാനെത്തിയപ്പോഴാണ് അറസ്റ്റിലായത്.വഴിയരികില്‍ എവിടെയെങ്കിലും ഒളിപ്പിച്ച് അടയാളം സഹിതം ആപ്പ് വഴി സന്ദേശം …

കഠിനംകുളത്തെ പൂജാരിയുടെ ഭാര്യ ആതിരയെ കൊലപ്പെടുത്തിയ കേസ്; പ്രതി ജോണ്‍സണിന്റെ ജാമ്യാപേക്ഷ തള്ളി, റിമാന്റ് കാലാവധി നീട്ടി കോടതി

തിരുവനന്തപുരം: കഠിനംകുളത്ത് പൂജാരിയുടെ ഭാര്യ ആതിരയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ചെല്ലാനം സ്വദേശി ജോണ്‍സണ്‍ ഔസേപ്പിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരണമെന്ന് ഉത്തരവിട്ട കോടതി, റിമാന്‍ഡ് ഈ മാസം 30 വരെ നീട്ടി. തിരുവനന്തപുരം ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. പ്രതി പുറത്തിറങ്ങുന്നത് സമൂഹത്തിന് ആപത്തെന്ന് കോടതി വിലയിരുത്തി. പൂജാരിയുടെ ഭാര്യ ആതിരയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ജോണ്‍സണ്‍ ഔസേപ്പിനെതിരെയുള്ള കുറ്റപത്രത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. ആതിരയുടെ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി …

മണിയംപാറയില്‍ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: പെര്‍ള, മണിയംപാറയില്‍ വീട്ടമ്മ ഹൃദയാഘാതം മൂലം മരിച്ചു. ശ്രീദുര്‍ഗ്ഗാ നഗറിലെ ചോമനായികിന്റെ ഭാര്യ സീതു (70) വാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ നെഞ്ചു വേദന അനുഭവപ്പെട്ട നീതുവിനെ പെര്‍ളയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: വസന്ത, മോഹിനി. മരുമക്കള്‍: നളിനാക്ഷി, ഈശ്വരി. സഹോദരങ്ങള്‍: ചെനിയ നായക്, അക്കു, പാര്‍വ്വതി.

17 കാരനെ പ്രലോഭിച്ച് കൂടെക്കൂട്ടി ലൈംഗികചൂഷണത്തിന് വിധേയമാക്കി; ഭര്‍തൃമതി അറസ്റ്റില്‍

ചെന്നൈ: പതിനേഴുകാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 45-കാരിയെ പൊലീസ് അറസ്റ്റുചെയ്തു. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലാണ് സംഭവം. കടലൂരിലെ കുള്ളഞ്ചാവടി ഗ്രാമത്തില്‍നിന്നുള്ള ബിഎ കോളേജ് വിദ്യാര്‍ഥിയെ കാണാനില്ലെന്നുപറഞ്ഞ് രക്ഷിതാക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പൊലീസ് നടപടി. പ്രായപൂര്‍ത്തിയായിട്ടില്ലാത്ത വിദ്യാര്‍ഥി 45 വയസുള്ള സ്ത്രീക്കൊപ്പം കഴിയുകയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.കുപ്പം ഗ്രാമത്തിലെ ഒരു ബസ് സ്റ്റോപ്പില്‍ ഒരു സ്ത്രീയോടൊപ്പം ആണ്‍കുട്ടിയെ പതിവ് പട്രോളിങ്ങിലായിരുന്ന പൊലീസ് സംഘം കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിക്കൊണ്ടുപോകല്‍ വ്യക്തമായത്. വിവാഹിതയായ സ്ത്രീ ബാലനെ …

കാണാതായ ചെമ്മട്ടംവയല്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി എവിടെ?; തമിഴ്‌നാട് വഴി ആന്ധ്രാപ്രദേശിലേക്കു കടന്ന കാറിനെ പിന്തുടര്‍ന്ന് പൊലീസ്

കാസര്‍കോട്: ചെമ്മട്ടംവയല്‍ സ്വദേശിനിയും കാഞ്ഞങ്ങാട്ടെ ഒരു കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ 19കാരിയെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കാസര്‍കോട്, കൊല്ലങ്കാന സ്വദേശിയായ റഷീദ് എന്നയാള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്ന് മാതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. പ്രസ്തുത ആളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. പെണ്‍കുട്ടിയെ കാറില്‍ കയറ്റി വയനാട് വഴി തമിഴ്‌നാട്ടിലേക്ക് പോയിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച ആദ്യ വിവരം. ഇതേ തുടര്‍ന്ന് പൊലീസ് തമിഴ്‌നാട്ടിലെത്തിയിരുന്നു. എന്നാല്‍ പൊലീസ് സംഘം എത്തുന്നതിന് മുമ്പ് യുവതിയും യുവാവും സഞ്ചരിച്ചിരുന്ന …

കടയിലെ ജോലിക്കിടയില്‍ മെഡിക്കല്‍ ഷോപ്പിലേയ്ക്ക് പോയ യുവാവിനെ കാണാതായി; ഫോണ്‍ സ്വിച്ച്ഡ് ഓഫ്

കാസര്‍കോട്: കടയിലെ ജോലിക്കിടയില്‍ മെഡിക്കല്‍ ഷോപ്പിലേയ്ക്കാണെന്നു പറഞ്ഞു പോയ യുവാവിനെ കാണാതായതായി പരാതി. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മംഗല്‍പ്പാടി, സോങ്കാലിലെ ശിവനന്ദയുടെ മകന്‍ കൃപേഷി(22)നെയാണ് കാണാതായത്. ഉപ്പളയിലെ കെ എം സൂപ്പര്‍ മാര്‍ട്ട് എന്ന കടയിലെ ജോലിക്കാരനാണ്. പതിവുപോലെ ജോലിക്കെത്തിയ കൃപേഷ് ബുധനാഴ്ച രാവിലെ 10.30 മണിയോടെ മെഡിക്കല്‍ ഷോപ്പിലേയ്ക്ക് പോകുന്നുവെന്നു പറഞ്ഞാണ് കടയില്‍ നിന്നു പോയതെന്നു മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. ഏറെ നേരെ കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മൊബൈല്‍ …

കാലിക്കടവിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ സിലിണ്ടർ കയറ്റിവന്ന ലോറി ഇടിച്ചു; ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു

കാസര്‍കോട്: ദേശീയപാതയില്‍ കാലിക്കടവ് ടൗണില്‍ ലോറികള്‍ കൂടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 5.45 ഓടെയാണ് അപകടം നടന്നത്. നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ സിലിണ്ടര്‍ കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ള ദേശീയപാതയിലെ ഗതാഗതം താല്‍കാലികമായി തടസ്സപ്പെട്ടു. തുടര്‍ന്ന് ചന്തേര പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റുകയും 9 മണിയോടെ ഗതാഗതം പുന:സ്ഥാപിക്കുകയുമായിരുന്നു. അപകട സമയത്ത് അതുവഴി വന്ന പത്ര വിതരണക്കാരന്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. എല്‍പിജി ലോറി ഡ്രൈവര്‍ …

കുട്ടമത്ത് പൊൻമാലത്തെ കെ എം സരോജിനിയമ്മ അന്തരിച്ചു

ചെറുവത്തൂർ: കുട്ടമത്ത് പൊൻമാലത്തെ കെ എം സരോജിനിയമ്മ (69) അന്തരിച്ചു. ഭർത്താവ്: ഉണ്ണിയാടൻ വീട്ടിൽ ബാലരാമൻ നായർ. മക്കൾ: ജയറാം ബി നായർ, (സൗദി), പ്രവീൺ ബി നായർ, (അമേരിക്ക). മരുമക്കൾ: രഞ്ജു (റ്റാറ്റ അലക്സി, തിരുവനന്തപുരം), സംഗീത (അമേരിക്ക). സഹോദരങ്ങൾ: കെ എം ദാമോദരൻ (പയ്യന്നൂർ), കെ എം ദാക്ഷായണി (കാനായി) കെ എം അമ്മിണി (കടന്നപ്പള്ളി), രാധാമണി (വെള്ളോറ), കെ മുരളീധരൻ (പരിയാരം). സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കും.

സിപിഐ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും; പദവിയിൽ മൂന്നാംവട്ടം

ചണ്ഡിഗഡ്: ഡി രാജ സിപിഐ ജനറൽ സെക്രട്ടറിയായി തുടരും. ഡി.രാജയ്ക്ക് ഇളവ് നൽകാൻ ദേശീയ എക്‌സിക്യൂട്ടിൽ തീരുമാനം. ഇളവ് നൽകാനുള്ള എക്‌സിക്യൂട്ടിവ് തീരുമാനം ദേശീയ കൗൺസിലിൽ ഇന്ന് ചർച്ച ചെയ്യും. അന്തിമ തീരുമാനം ദേശീയ കൗൺസിലിന്റേതാണ്. ഡി.രാജയ്ക്ക് മാത്രം പ്രായപരിധിയിൽ ഇളവെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ.നാരായണ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ സെക്രട്ടേറിയറ്റ് അം​ഗങ്ങളെ ഇന്ന് തീരുമാനിക്കും. നിർവാഹ സമിതിയിൽ രൂക്ഷമായ തർക്കം നടന്നുവെന്നാണ് ലഭിച്ചിട്ടുള്ള വിവരങ്ങൾ. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പേരില്‍ രൂക്ഷമായ തര്‍ക്കമാണ് …

മുൻ പ്രവാസി മുട്ടുന്തല സി കെ അഹ്മദ് ഹാജി അന്തരിച്ചു

കാസർകോട്: മുട്ടുന്തലയിലെ പൗര പ്രമുഖനും അൽ ഐനിലെ മുൻ പ്രവാസിയും ഗൾഫിലെ മത സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ മുൻകാല പ്രവർത്തകനുമായിരുന്ന മുട്ടുന്തല സി കെ ഹൗസിലെ സി കെ അഹ്‌മദ്‌ ഹാജി( 88) അന്തരിച്ചു. പരേതരായ കാസർകോട് തുരുത്തി പോക്കറിന്റെയും സൗത്ത് ചിത്താരി കൂളിക്കാട് ഖദീജ ഹജ്ജുമ്മയുടെയും മകനാണ്. ആയിഷയാണ് ഭാര്യ. മക്കൾ: സി കെ അസീസ് ( അജ്മാൻ), ജലീൽ ( അബൂ ദാബി), ശുകൂർ, (കുവൈറ്റ്‌). മരുമക്കൾ: അബ്ദുൽ റഹ്‌മാൻ, അഹ്‌മദ്‌, സൈറ, ഹാജറ, …

പഹല്‍ഗാം ഭീകരാക്രമണം; ഭീകരവാദികള്‍ക്ക് സഹായം നല്‍കിയ നാട്ടുകാരൻ അറസ്റ്റിൽ

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഭീകരർക്ക് സഹായം നല്‍കിയ മുഹമ്മദ് കഠാരിയ (26) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കഠാരിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടും. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് മുമ്പ് ലഷ്‌കര്‍ ഗ്രൂപ്പിന് കുല്‍ഗാം ഫോറസ്റ്റിലൂടെ നുഴഞ്ഞുകയറാന്‍ ഇയാൾ സഹായിച്ചിരുന്നതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഓപ്പറേഷന്‍ മഹാദേവിനിടെ കണ്ടെടുത്ത ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും ഫോറന്‍സിക് പരിശോധനയ്ക്ക് ശേഷമാണ് മുഹമ്മദ് കഠാരിയയെ അറസ്റ്റ് ചെയ്തത്. കശ്മീരില്‍ കരാര്‍ ജോലികളിലേര്‍പ്പെട്ടുവന്നിരുന്ന കഠാരിയ പ്രാദേശികമായി കുട്ടികളെ പഠിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഏതാനും …