കല്‍പറ്റ: വിവാദങ്ങള്‍ക്കിടെ വയനാട് ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ രാജിവച്ചു.
എന്‍എം വിജയന്റെ മരണമുള്‍പ്പെടെ ജില്ലയിലെ കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് എന്‍ ഡി അപ്പച്ചന്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. വയനാട്ടിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സംസ്ഥാന നേതൃത്വത്തിന് തീരാതലവേദനയായി തുടരുന്നതിനിടെയാണ് രാജി പ്രഖ്യാപനം. രാജിക്കത്ത് കെപിസിസിയ്ക്ക് ലഭിച്ചു. മുള്ളന്‍കൊല്ലിയിലെ അടക്കമുള്ള വിഷയങ്ങള്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. അതേസമയം സ്വയം രാജിവച്ചതാണെന്നും ബാക്കി കാര്യം കെപിസിസി നേതൃത്വം അറിയിക്കുമെന്നും അപ്പച്ചന്‍ പ്രതികരിച്ചു. ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയെത്തുടര്‍ന്ന് ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍, മുന്‍നേതാവ് കെകെ ഗോപിനാഥ് എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരാണാകുറ്റം ചുമത്തിയിരുന്നു
