കോഴിക്കോട്: സമസ്ത ജംഇയ്യത്തുല്‍ ഖുത്വബ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നു നാസര്‍ ഫൈസി കൂടത്തായി രാജിവച്ചു. സമസ്ത നേതാക്കളെ അപമാനിച്ച് നാസര്‍ ഫൈസി കൂടത്തായി പ്രസ്താവന നടത്തുന്നുവെന്ന് കാണിച്ച് സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിച്ചിരുന്നു. പ്രമേയം യോഗം ചര്‍ച്ച ചെയ്തിരുന്നുവെങ്കിലും തീരുമാനം ഉണ്ടായിരുന്നില്ല. ഇതിനു പിന്നാലെയാണ് കൂടത്തായി രാജിവച്ചത്.
