എന്‍ജിനീയറിങ് ബിരുദധാരി; കോളേജില്‍ പഠിക്കുന്ന സമയത്ത് കൂട്ടുകാരനൊപ്പം ലഹരി വില്‍പന, ഒമാനില്‍നിന്നുള്ള ലഹരി മാഫിയയുടെ മുഖ്യ ഏജന്റായ മലയാളി യുവതി അറസ്റ്റില്‍

കൊല്ലം: നഗരത്തില്‍ 75 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ മുഖ്യ കണ്ണിയായ യുവതി അറസ്റ്റിലായി. മങ്ങാട് സ്വദേശിനി ഹരിത(27)യാണ് വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. വിദേശത്ത് ഇരുന്ന് ലഹരിക്കച്ചവടത്തിന്റെ ഏജന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു പ്രതി. ജയിലില്‍ കഴിയുന്ന കൂട്ടുപ്രതികളെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഹരിതയെ രഹസ്യ നീക്കത്തിലൂടെ പിടികൂടുകയായിരുന്നുവെന്ന് സിറ്റി പൊലീസ് അറിയിച്ചു. ഓഗസ് 24 നാണ് വിപണിയില്‍ അഞ്ച് ലഷം രൂപ വില വരുന്ന 75 ഗ്രാം എംഡിഎംഎ യുമായി പുന്തലത്താഴം സ്വദേശി അഖില്‍ ശശിധരന്‍ സിറ്റി പൊലീസിന്റെ പിടിയിയായത്. ഇയാളില്‍ നിന്ന് ലഹരി ശ്യംഖലയെ കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. സിറ്റി എസിപി എസ് ഷെരീഫിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം കല്ലുന്താഴം സ്വദേശി അവിനാഷിനെ പിടികൂടി. അഖിലിനെ പിടികൂടിയത് അറിഞ്ഞ് ഒളിവില്‍ പോയ അമ്മച്ചി വീട് സ്വദേശി ശരത്തിനെ അടുത്തിടെ എംഡിഎംഎയുമായി സിറ്റി ഡാന്‍സാഫ് ടീമും കൊട്ടിയം പൊലിസും ചേര്‍ന്ന് അറസ്‌റ് ചെയ്തിരുന്നു. പ്രതികളില്‍ നിന്ന് ലഭിച്ച സൂചനകളാണ് അന്വേഷണം ഹരിതയിലേക്ക് എത്തിച്ചത്. എഞ്ചിനീയറിംഗ് ബിരുദധാരിയായ ഹരിതയുടെ മാതാപിതാക്കള്‍ ഒമാനിലാണ്. മങ്ങാടുള്ള വീട്ടില്‍ മുത്തശ്ശിക്കൊപ്പമാണ് ഹരിത നേരത്തെ താമസിച്ചിരുന്നത്. ലഹരിക്കേസിലെ രണ്ടാം പ്രതി അവിനാഷും ഹരിതയും കോളജില്‍ ഒരുമിച്ച് പഠിച്ചവരാണ്. പഠനം കഴിഞ്ഞ ശേഷം ലഹരി കച്ചവടത്തില്‍ ഇറങ്ങിയ ഹരിത എംഡിഎംഎ വിതരണത്തില്‍ മുഖ്യ ഏജന്റ് ആയി. ഇതിനിടെ 2024 ഡിസംബറില്‍ 2 ഗ്രാം എംഡിഎംഎയുമായി ഹരിതയെയും മൂന്ന് യുവാക്കളെയും എറണാകുളത്ത് ലോഡ്ജില്‍ വച്ച് സെന്‍ട്രല്‍ പൊലീസ് പിടികൂടിയിരുന്നു. ജനുവരിയില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഒമാനില്‍ മാതാപിതാക്കളുടെ അടുത്തേക്ക് പോയി. പിന്നീട് ഒമാനില്‍ ഇരുന്നായിരുന്നു എംഡിഎംഎ ഇടപാടുകള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page