കാസര്‍കോട്: ദേശീയപാതയില്‍ കാലിക്കടവ് ടൗണില്‍ ലോറികള്‍ കൂടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 5.45 ഓടെയാണ് അപകടം നടന്നത്. നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ സിലിണ്ടര്‍ കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ള ദേശീയപാതയിലെ ഗതാഗതം താല്‍കാലികമായി തടസ്സപ്പെട്ടു. തുടര്‍ന്ന് ചന്തേര പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ച് വാഹനങ്ങള്‍ റോഡില്‍ നിന്നും മാറ്റുകയും 9 മണിയോടെ ഗതാഗതം പുന:സ്ഥാപിക്കുകയുമായിരുന്നു. അപകട സമയത്ത് അതുവഴി വന്ന പത്ര വിതരണക്കാരന്‍ തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. എല്‍പിജി ലോറി ഡ്രൈവര്‍ ആബിദിന് നിസാരപരിക്കുണ്ട്.
