മാനന്തവാടി: സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കാട്ടിപ്പാറയിലെ അബ്ദുല്‍ അസീസിനെ പൊലീസ് അറസ്റ്റു ചെയ്തു.
സ്വകാര്യ ബസില്‍ യാത്രക്കിടെയാണ് ഇന്നലെ വിദ്യാര്‍ത്ഥിക്കു നേരെ ലൈംഗിക അതിക്രമമുണ്ടായത്. ബാലുശ്ശേരിയില്‍ നിന്നു സ്‌കൂളിലേക്കുള്ള യാത്രക്കിടെയാണ് വിദ്യാര്‍ത്ഥിക്കു നേരെ ലൈംഗിക അതിക്രമമുണ്ടായത്. സ്‌കൂളില്‍ എത്തിയ വിദ്യാര്‍ത്ഥി വിവരം അധ്യാപകരെ അറിയിച്ചു. കുട്ടി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയെ ബസ് ജീവനക്കാര്‍ തിരിച്ചറിയുകയായിരുന്നു. പ്രതി സമാന രീതിയിലുള്ള കുറ്റകൃത്യത്തില്‍ മുമ്പും ഏര്‍പ്പെട്ടിരുന്നയാളാണെന്നു നാട്ടുകാര്‍ ആരോപിച്ചു. പൊലീസ് പിന്നീട് പ്രതിയെ വീട്ടില്‍ നിന്നു അറസ്റ്റു ചെയ്തു.
