വയനാട്ടില്‍ ആത്മഹത്യ ചെയ്ത എന്‍ എം വിജയന്റെ കുടുംബത്തിന്റെ ബാങ്ക് കടക്കുടിശ്ശിക കെ പി സി സി തീര്‍ത്തു; 63 ലക്ഷം രൂപ കോണ്‍ഗ്രസ് തിരിച്ചടച്ചു

വയനാട്: ബാങ്ക് കടക്കുടിശ്ശികയെത്തുടര്‍ന്നു ആത്മഹത്യചെയ്ത കോണ്‍ഗ്രസ് നേതാവ് എന്‍ എം വിജയന്റെ കുടുംബത്തിന്റെ കടക്കുടിശ്ശിക കെ പി സി സി തീര്‍ത്തു. ഇതിനു വേണ്ടി കെ പി സി സി 63 ലക്ഷം രൂപ ബാങ്കില്‍ തിരിച്ചടച്ചു. വയനാട് ഡി സി സി മുന്‍ ട്രഷററാണ് വിജയന്‍. കടം അടച്ചു തീര്‍ക്കാത്തതിനെത്തുടര്‍ന്നു വിജയന്റെ മരുമകന്‍ ഡി സി സി ഓഫീസിനു മുന്നില്‍ സത്യാഗ്രഹം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്തു വിജയന്‍ ഇടനിലക്കാരനായി നിരവധി പേരില്‍ നിന്നു വന്‍ തുക വാങ്ങിയിരുന്നു.
ഇവരില്‍ പലര്‍ക്കും ജോലി നല്‍കാനായില്ല. അതിനുവേണ്ടി നല്‍കിയ പണം തിരിച്ചു കൊടുക്കാനുമില്ല. ജോലി വാഗ്ദാനം ചെയ്തു വാങ്ങിയ പണം ജില്ലയിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കു വിജയന്‍ നല്‍കുകയായിരുന്നുവെന്നു പറയുന്നു. ഇക്കാര്യങ്ങള്‍ വിജയന്റെ ആത്മഹത്യക്കു ശേഷം പുറത്തുവന്നു. ആത്മഹത്യ വിവാദമാകുകയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ആത്മഹത്യക്കേസില്‍ അകപ്പെടുകയും ചെയ്തതോടെയാണ് പാര്‍ട്ടി കേസില്‍ ഇടപെട്ടത്. വിജയന് ചില ബാങ്കുകളിലായി രണ്ടുകോടി 25 ലക്ഷം രൂപയാണ് കടമുണ്ടായിരുന്നതെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page