കൊല്ലം: അതിഥിത്തൊഴിലാളിയെ ബ്രൗണ്‍ഷുഗറും കഞ്ചാവുമായി കൊല്ലം കരുനാഗപ്പള്ളി ആദിനാട് കൊച്ചാലും മുട്ടില്‍ നിന്ന് എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. പശ്ചിമബംഗാള്‍ 24 പരഗാനാസ് കലികട്ടല, ജോഷോഹര്‍പര സ്വദേശി ബപ്പാഅകുഞ്ചി(35) എന്നയാളെയാണ് അറസ്റ്റു ചെയ്തത്. 60,000 രൂപ വിലവരുന്ന ബ്രൗണ്‍ഷുഗറും 5000 രൂപ വിലവരുന്ന കഞ്ചാവുമാണ് ഇയാളില്‍ നിന്നു പിടികൂടിയതെന്നു എക്‌സൈസ് പറഞ്ഞു.
ഈ വര്‍ഷമാദ്യം കഞ്ചാവുമായി ഇാളെ അറസ്റ്റു ചെയ്തിരുന്നതായി എക്‌സൈസ് അറിയിച്ചു.
