മയക്കുമരുന്ന് വില്പനക്കായി എത്തിച്ച കേസ്; പ്രതിയായ മുട്ടത്തൊടി എരുതുംകടവ് സ്വദേശിക്ക് രണ്ട് വർഷം കഠിന തടവും 20,000 രൂപ പിഴയും

കാസർകോട് : 79.3 ഗ്രാം ഓപ്പിയം എന്ന മയക്ക്മരുന്ന് വില്പനക്കായി കൈവശം വെച്ച കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മുട്ടത്തൊടി എരുതുംകടവ് സ്വദേശി സയ്ദ് ഫാസിസിനെയാണ്‌ കാസർകോട് അഡിഷണൽ ഡിസ്ട്രിക്റ്റ് സെക്ഷൻസ് കോടതി (2) ജഡ്‌ജ്‌ കെ പ്രിയ ശിക്ഷച്ചത്. വിദ്യാനഗർ പൊലീസ് സബ് ഇൻസ്പകടറായിരുന്ന എ സന്തോഷ് കുമാർ ആണ് മയക്കുമരുന്ന് സഹിതം പ്രതിയെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തത്. കാസർകോട് സ്റ്റേഷൻ ഇൻസ്പക്ടറായിരുന്ന സി എ അബദുൾ റഹിം ആണ് കേസ്സിൻ്റെ ആദ്യാന്വേഷണം നടത്തിയത്. കേസന്വേഷണം പൂർത്തീകരിച്ച് കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ വിദ്യാനഗർ ഇൻസ്പകടറായിരുന്ന വി വി മനോജുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ ചന്ദ്രമോഹൻ ജി, അഡ്വ. ചിത്രകല എന്നിവർ ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page