കണ്ണൂര്‍: കണ്ണൂരില്‍ ഇന്നലെ സമാപിച്ച 67 -മത് സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ പൊയ്‌നാച്ചി പറമ്പിലെ ദക്ഷദേവനന്ദിനു സ്വര്‍ണ മെഡല്‍ ലഭിച്ചു. ചട്ടഞ്ചാല്‍ സ്‌കൂളില്‍ 11ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. അണ്ടര്‍ 78 കിലോ വിഭാഗത്തില്‍ ജമ്മു കാശ്മീരില്‍ നടക്കുന്ന ദേശീയ സ്്കൂള്‍ ഗെയിംസില്‍ കേരളത്തിനുവേണ്ടി ദക്ഷദേവനന്ദ് മത്സരിക്കും. അണ്ടര്‍ 19 ആണ്‍കുട്ടികളുടെ അണ്ടര്‍ 78 കിലോ വിഭാഗത്തിലാണ് ദക്ഷദേവനന്ദന് സ്വര്‍ണ്ണമെഡല്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷവും ദേശീയതലത്തില്‍ മത്സരിച്ചിരുന്നു. പഠനത്തിലും ദക്ഷദേവനന്ദ് മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന പത്താംതരം പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു.
കഴിഞ്ഞ 6 വര്‍ഷമായി പൊയിനാച്ചി തായ്‌ക്വോണ്‍ണ്ടോ അക്കാദമിയിലെ ആര്‍.പ്രിയേഷിന്റെ കീഴില്‍ തായ്‌ക്വോണ്‍ണ്ടോ പരിശീലിക്കുന്നു.
പറമ്പ് കൈരളി നഗറിലെ ജയരാമന്‍-ശാലിനി ദമ്പതികളുടെ മകനാണ്. സച്ചിത്ത് ദേവ സഹോദരനാണ്.
