തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ ആണ് ഇക്കാര്യം അറിയിച്ചത്. ഡിസംബര്‍ 20ന് മുമ്പ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുമെന്നും കമ്മീഷണർ അറിയിച്ചു. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുമ്പ് ഒരു തവണ കൂടി വോട്ടര്‍പട്ടിക പുതുക്കുമെന്നും അറിയിപ്പില്‍ പറഞ്ഞു.
നിലവിലുള്ള ഭരണസമിതികളുടെ കാലാവധി ഡിസംബര്‍ 21ന് ആണ് അവസാനിക്കുക. തെരഞ്ഞെടുപ്പ് സമയം വ്യക്തമായതോടെ രാഷ്ട്രീയ പാര്‍ട്ടികളും പ്രവര്‍ത്തകരും സജീവമാകും. അതേ സമയം ത്രിതല പഞ്ചായത്തുകളില്‍ മത്സരിപ്പിക്കേണ്ടുന്നവരുടെ പേരുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ സജീവമായി. വിജയ സാധ്യതയ്ക്കു മുന്‍തൂക്കം നല്‍കണമെന്ന വികാരത്തിനാണ് പ്രവര്‍ത്തകര്‍ക്കിടയില്‍ മുന്‍തൂക്കം.
