റിയാദ്: സൗദി ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ് അന്തരിച്ചു. 82 വയസായിരുന്നു. ഉന്നത പണ്ഡിത സഭ ചെയര്‍മാന്‍, ഫത്വ കമ്മിറ്റി പ്രസിഡന്റ്, മുസ്ലിം വേള്‍ഡ് ലീഗ് സുപ്രീം കൗണ്‍സില്‍ മേധാവി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ നടക്കും. 1940 നവംബര്‍ 30 ന് മക്കയില്‍ ജനിച്ച ഷെയ്ഖ് അബ്ദുല്‍ അസീസ് അല്‍-ഷൈഖ് ഒരു പ്രമുഖ ഇസ്ലാമിക പണ്ഡിതനും സൗദി അറേബ്യയിലെ മതസ്ഥാപനത്തിലെ ഒരു പ്രമുഖ വ്യക്തിയുമായിരുന്നു. ശൈഖ് അബ്ദുല്‍ അസീസ് ഇബ്ന്‍ ബാസിന്റെ മരണ ശേഷം 1999-ല്‍ ഫഹദ് രാജാവ് ആണ് ശൈഖ് അബ്ദുല്‍ അസീസ് ആല് ശൈഖിനെ ഗ്രാന്‍ഡ് മുഫ്തിയായി നിയമിച്ചത്. ഹജ്ജ് വേളയില്‍ ഏറ്റവും കൂടുതല്‍ അറഫാ പ്രസംഗം നടത്തിയ പണ്ഡിതന്‍ എന്ന നിലയിലും ശ്രദ്ധേയനായ പണ്ഡിതനാണ് ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്. മുസ്ലിം ലോകത്തിന് തന്നെ കനത്ത നഷ്ടമാണ് ഗ്രാന്‍ഡ് മുഫ്തിയുടെ മരണത്തിലൂടെ ഉണ്ടായതെന്ന് സൗദി റോയല്‍ കോര്‍ട്ട് പറഞ്ഞു.
മരണത്തില്‍ സല്‍മാന്‍ രാജാവും, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും
ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തി ഡോ. ഷൗക്കി അല്ലവും അനുശോചിച്ചു.
