കണ്ണൂര്‍: പുതിയകാല പത്രപ്രവര്‍ത്തകര്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സീനിയര്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ സംസ്ഥാന സമ്മേളനം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ സമൂഹത്തെ നേരായ വഴിക്കു നയിച്ച സാമൂഹ്യ പ്രവര്‍ത്തകരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ലക്ഷ്യം പ്രതിഫലമായിരുന്നില്ല. പ്രതിസന്ധികളോടു പോരാടിയവരായിരുന്നു അവര്‍. സീനിയര്‍ പത്രപ്രവര്‍ത്തക യൂണിയന്‍ നേതൃത്വം പെന്‍ഷന്‍ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ടു സര്‍ക്കാരിനു നല്‍കിയ നിവേദനം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എസ് ആര്‍ ശക്തിധരന്‍ അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എം എല്‍ എ, പി പി ദിവാകരന്‍, യൂണിയന്‍ സംസ്ഥാന ജന. സെക്രട്ടറി വി ആര്‍ രാജ്‌മോഹന്‍, വി ടി മുരളി, കെ ജനാര്‍ദ്ദനന്‍ നായര്‍, സി പി സുരേന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനം നാളെ വൈകിട്ടു സമാപിക്കും.
