കാസര്‍കോട്: നീലേശ്വരം കരുവാച്ചേരിയില്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ആളപായമില്ല. ചൊവ്വാഴ്ച രാവിലെയാണ് അപകടം. മംഗ്‌ളൂരുവില്‍ നിന്നു പഴയ കടലാസുകളുമായി എറണാകുളത്തേയ്ക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. സര്‍വ്വീസ് റോഡില്‍ നിന്നു പ്രധാന റോഡിലേയ്ക്ക് കടക്കുന്നതിനിടയില്‍ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. അപകടസമയത്ത് മറ്റു വാഹനങ്ങളൊന്നും റോഡില്‍ ഇല്ലാതിരുന്നതിനാല്‍ ആണ് വലിയ അപകടം ഒഴിവായത്.
