കാസര്‍കോട്: ഭാര്യ തൊഴിലുറപ്പു ജോലിക്കു പോയ സമയത്ത് ഭര്‍ത്താവ് വീട്ടിനു സമീപത്തെ ചായ്പില്‍ കെട്ടിത്തൂങ്ങി മരിച്ചു. അഡൂര്‍, മാട്ടയിലെ പരേതരായ അപ്പ ബെളിച്ചപ്പാട്- തേയമ്മ ദമ്പതികളുടെ മകന്‍ എം നാരായണന്‍ (55) ആണ് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം. തൊഴിലുറപ്പു ജോലിക്കു പോയ ഭാര്യ ചന്ദ്രാവതി ഉച്ചയ്ക്ക് വീട്ടില്‍ എത്തിയപ്പോഴാണ് ഭര്‍ത്താവിനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അസുഖം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സംശയിക്കുന്നു. ആദൂര്‍ പൊലീസ് കേസെടുത്തു.
മക്കള്‍: പുനീത്(ഗള്‍ഫ്), പവന്‍. സഹോദരങ്ങള്‍: ദാമോദര, കൃഷ്ണ, ഗോപാല.
