കാസര്‍കോട്: നാലാംതരം വിദ്യാര്‍ഥി സ്‌കൂളിലെ സ്‌പോര്‍ട്ട്‌സ് മല്‍സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. മംഗല്‍പാടി ജിബിഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥി ഹസന്‍ റസ(10) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ സ്‌കൂളിലെ സ്‌പോര്‍ട്ട്‌സ് മല്‍സരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മംഗല്‍പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഉത്തര്‍പ്രദേശ് മുര്‍ഷിദാബാദ് സ്വദേശി ഇല്‍സാഫലിയുടെ മകനാണ്.
