കാസര്‍കോട്: അപ്പാസ് ഫാമിലി കുടുംബ സംഗമം കളനാട് ഇടുവിങ്കാലില്‍ മുതിര്‍ന്ന അംഗങ്ങളായ ബാലന്‍ കൈന്താര്‍, നാരായണി പൊയിനാച്ചി, മൊട്ട കുഞ്ഞിക്കണ്ണന്‍ കുണ്ടുവളപ്പ് എന്നിവര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ലാസുകള്‍, കലാ കായികപരിപാടികള്‍, പരിചയം പുതുക്കല്‍, കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിക്കല്‍, വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച കുട്ടികളെ അനുമോദിക്കല്‍, എസ്എസ്എല്‍സി പ്ലസ് ടു അവാര്‍ഡ് ദാനം എന്നിവ നടത്തി. നാലു തലമുറകളുടെ സംഗമത്തില്‍ ‘കുടുംബബന്ധങ്ങളും മൂല്യങ്ങളും’എന്ന വിഷയത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് എ കെ ശശിധരന്‍ ക്ലാസെടുത്തു. ഭാരവാഹികള്‍: ചെയര്‍മാന്‍: രഘു കുണ്ടുവളപ്പ്, ജനറല്‍ കണ്‍വീനര്‍: അഭിലാഷ് പൊയിനാച്ചി, ട്രഷറര്‍ :സജിത്ത് കുണ്ടുവളപ്പ്.
