കാസര്‍കോട്: മഞ്ചേശ്വരം, പാവൂരില്‍ യുവാവിനെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചൗക്കിയിലെ പരേതനായ ഡാനിയല്‍ ഗോവിയസിന്റെ മകന്‍ പ്രവീണ്‍ ഗോവിയസ് (41) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ഫാനില്‍ സാരി ഉപയോഗിച്ച് കെട്ടിതൂങ്ങിയ നിലയില്‍ കാണപ്പെട്ട പ്രവീണിനെ ഉടന്‍ തൂമിനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ പ്രമീള ജോലിക്കും മകന്‍ പ്രവീശ് സ്‌കൂളിലും പോയ സമയത്തായിരുന്നു സംഭവം. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മാതാവ്: സ്റ്റെല്ല. സഹോദരി: പ്ലേവി.
