കോഴിക്കോട്: മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് ട്രെയിനില്‍ നിന്നും പെണ്‍കുട്ടി തെറിച്ചുവീണു. എലത്തൂര്‍ പാവങ്ങാട് റെയില്‍വേ മേല്‍പാലത്തിനു നൂറു മീറ്റര്‍ മാറിയാണ് റിഹ (19) എന്ന പെണ്‍കുട്ടി വീണത്. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ട്രെയിനിന്റെ വാതിക്കല്‍ നിന്ന് യാത്രചെയ്യുകയായിരുന്നു പെണ്‍കുട്ടിയും സുഹൃത്തുക്കളും. വീഴ്ചയ്ക്കു പിന്നാലെ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. 20 മിനുട്ടിന് ശേഷം ട്രെയിന്‍ പുറപ്പെട്ടു. കാലിനും തലയ്ക്കും പരിക്കേറ്റ പെണ്‍കുട്ടിയ കാരപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
