കൊച്ചി: എറണാകുളം, കളമശ്ശേരിയില്‍ ആറുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. ഇതര സംസ്ഥാനത്തു നിന്നു ജോലിക്കെത്തിയ ദമ്പതികളുടെ മകളാണ് പീഡനത്തിനു ഇരയായത്. അയല്‍വാസിയായ യുവാവാണ് പ്രതി. ഒരു മാസത്തിനുള്ളില്‍ രണ്ടുതവണയാണ് പെണ്‍കുട്ടി പീഡനത്തിനു ഇരയായത്. ഒരു തവണ സ്വന്തം വീട്ടില്‍ വച്ചും ഒരു തവണ പ്രതിയുടെ വീട്ടില്‍ വച്ചുമാണ് പീഡിപ്പിച്ചത്. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി ഗുരുതരമായ പീഡനത്തിനു ഇരയായതായി സ്ഥിരീകരിച്ചിട്ടുണ്ട്. യുവാവിനെതിരെ കളമശ്ശേരി പൊലീസ് ബലാത്സംഗത്തിനാണ് കേസെടുത്തിട്ടുള്ളത്. ശനിയാഴ്ച രാത്രി ഒളിവില്‍ പോയ ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
