ന്യൂഡൽഹി: ഇന്ത്യൻ ചലച്ചിത്രരംഗത്തെ ആജീവനാന്ത സംഭാവനകൾ പരിഗണിച്ച് നടൻ മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു. വാര്‍ത്ത വിതരണ മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച നടക്കുന്ന ദേശീയചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ സ്മരണാർത്ഥം 1969 മുതൽ ഭാരത സർക്കാർ നൽകുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണിത്. മലയാളിയായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് 2004-ൽ ഈ പുരസ്കാരം ലഭിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഒരു മലയാളിക്ക് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.
