കാസര്‍കോട്: സ്വച്ഛ് ഭാരത് മിഷന്റെ ആഭിമുഖ്യത്തില്‍ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ സ്വച്ഛോത്സവ് സംഘടിപ്പിച്ചു.
കാസര്‍കോട് റെയില്‍വെ ഹെല്‍ത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ രാവിലെയായിരുന്നു ആഘോഷം. ആഘോഷത്തില്‍ വാമോസ് വര്‍ക്കൗട്ട് ടീമും പങ്കെടുത്തു. യാത്രക്കാരുടെ ആരോഗ്യ സംരക്ഷണത്തോടൊപ്പം റെയില്‍വെ സ്റ്റേഷന്‍ പരിസരം ശുചിയായി സൂക്ഷിക്കാനുള്ള സന്ദേശം ആഘോഷത്തില്‍ നിറഞ്ഞു നിന്നു.
