കാസര്‍കോട്: കാഞ്ഞങ്ങാട്, കോട്ടച്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ‘അബാസീല്‍ ഡിസൈന്‍’ എന്ന ഷോപ്പില്‍ കവര്‍ച്ച. കടയുടെ മുകള്‍ നിലയിലെ ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 3,500രൂപ മോഷ്ടിച്ചതായി കട ഉമട കെ എം അബ്ദുല്‍ നാസര്‍ ഹൊസ്ദുർഗ്ഗ് പൊലീസിൽ നല്‍കിയ പരാതിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കവര്‍ച്ച. പതിവുപോലെ താഴത്തെ നിലയിലെ ഷട്ടറിന്റെ പൂട്ടു തുറന്ന് അകത്തു കയറിയപ്പോഴാണ് മേശവലിപ്പിലെ പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. പരിശോധനയിൽ കടയുടെ മുകള്‍ നിലയിലെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കാണപ്പെട്ടു. വിവരമറിഞ്ഞ് പൊലീസെത്തി നടത്തിയ പരിശോധനയില്‍ മോഷ്ടാവ് വസ്ത്രാലയത്തിന്റെ മുകള്‍ നിലയിലേയ്ക്ക് എത്തിയത് സമീപത്തെ തെങ്ങിൽ കയറിയാണെന്നു വ്യക്തമായിട്ടുണ്ട്. മോഷണത്തിനു പിന്നില്‍ അടുത്തിടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ മോഷ്ടാക്കളില്‍ ഒരാളാണെന്ന സൂചനയാണ് പൊലീസിനു ലഭിച്ചിട്ടുള്ളത.

കെട്ടിടത്തിനോടു ചേർന്ന് പടുകൂറ്റൻ തെങ്ങുകൾ എന്ന സങ്കൽപ്പം ആർഭാടത്തെയല്ല, അപകടത്തെയാണ് തരുന്നതെന്ന സത്യം അനുഭവത്തിലൂടെ.