കാസര്‍കോട്: നവീകരണപ്രവൃത്തികള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാന്റ് തുറന്നു. വെള്ളിയാഴ്ച രാവിലെ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ബി ടെക് അബ്ദുള്ള ആധ്യക്ഷം വഹിച്ചു. കൗണ്‍സിലര്‍മാരായ കെ അനീശന്‍, കെ മായ, കെ വി സരസ്വതി, പി അഹമ്മദലി, കെ പ്രഭാവതി, കെ ശോഭ സംബന്ധിച്ചു.
ഏപ്രില്‍ ഒന്നിനാണ് നവീകരണ പ്രവൃത്തികള്‍ക്കായി ബസ്സ്റ്റാന്റ് അടച്ചിട്ടത്. ഒന്നരമാസം കൊണ്ട് തീര്‍ക്കേണ്ടിയിരുന്ന പ്രവൃത്തി 170 ദിവസമെടുത്താണ് പൂര്‍ത്തിയാക്കിയത്. 63 ലക്ഷംരൂപ ചെലവിട്ടാണ് യാര്‍ഡ് കോണ്‍ക്രീറ്റ് ചെയ്തതും ഡ്രെയിനേജു പൂര്‍ത്തിയാക്കിയതും. പഴയ ബസ്സ്റ്റാന്റ് അടച്ചിട്ടതു കാരണം നഗരത്തില്‍ വലിയ ഗതാഗതകുരുക്കിനു ഇടയാക്കിയിരുന്നു.
