തിരുവനന്തപുരം: നിയമസഭയ്ക്കുള്ളില്‍ സംസാരിച്ചുകൊണ്ടിരിക്കെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടാവുകയായിരുന്നു. ചോദ്യോത്തര വേളയില്‍ സംസാരിക്കുമ്പോഴായിരുന്നു അസ്വാസ്ഥ്യമുണ്ടായത്. ഓണ്‍ലൈന്‍ ഡെലിവറി ജോലിക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പരിശോധനയ്ക്കായി മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തുടര്‍ന്ന് സ്പീക്കറുടെ നിര്‍ദേശ പ്രകാരം ശിവന്‍കുട്ടി മറുപടി പറയേണ്ടിയിരുന്ന ചോദ്യങ്ങള്‍ക്ക് മന്ത്രി എം ബി രാജേഷ് മറുപടി പറഞ്ഞു.
