ചെറുവത്തൂര്‍: കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം 21നു രാവിലെ ചെറുവത്തൂര്‍ പൂമാല ഔഡിറ്റോറിയത്തില്‍ ആരംഭിക്കും.
സംസ്ഥാന ജന. സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന നേതാക്കളായ പി സൈതാലിക്കുട്ടി, പി.ആര്‍ ശ്രീകൃഷ്ണപിള്ള. പി.കെ അബ്ദുള്ള, സി.കെ കൃഷ്ണദാസ് ഉമ്മര്‍, പ്രശാന്ത് കുട്ട പങ്കെടുക്കും. പ്രതിനിധികള്‍ പങ്കെടുക്കും. വിവിധ ഏരിയകളില്‍ നിന്ന് 250പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
ജീവകാരുണ്യ-സാമൂഹിക സേവന രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പിസിഎഫ് ദുബൈ എമിറേറ്റ്‌സ് കമ്മിറ്റി ജോ: സെക്രട്ടറി അഷറഫ് ആരിക്കാടിയെ യുഎഇ നാഷനല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് മുനീര്‍ നന്നമ്പ്ര സമ്മേളന വേദിയില്‍ ആദരിച്ചു.
നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍കാദര്‍ കോതച്ചിറ, സെക്രട്ടറി കെ.പി.എ റഫീക്, മുഹമ്മദ് സാഹിബ്, റാഷിദ് സുല്‍ത്താന്‍, ഇസ്മായില്‍ നന്നമ്പ്ര, ഇല്യാസ് തലശ്ശേരി, സാബു കൊട്ടാരക്കര, ഗസ്റ്റും പ്രവാസി ഇന്ത്യ ജനറല്‍ സെക്രട്ടറിയുമായ അരുണ്‍ സുന്ദര്‍ രാജ്, കരീം കാഞ്ഞാര്‍ ചടങ്ങില്‍ സംബന്ധിച്ചു.
